Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2023 5:26 AM GMT Updated On
date_range 15 March 2023 5:26 AM GMTക്ഷേത്രത്തിന് മുന്നിലെ ബോർഡും തൂണുകളും നശിപ്പിച്ചനിലയിൽ
text_fieldsbookmark_border
അരിമ്പൂർ: എറവ് പരദേവത ക്ഷേത്രത്തിനു മുൻവശത്ത് സ്ഥാപിച്ച ആർച്ച് ബോർഡും തൂണുകളും സാമൂഹികവിരുദ്ധർ തകർത്തു. 12 അടി ഉയരമുള്ള രണ്ട് ഇരുമ്പുതൂണും ക്ഷേത്രത്തിന്റെ പേരെഴുതിയ 10 അടിയിലധികം വീതിയിലുള്ള ആർച്ചുമാണ് നശിപ്പിച്ചത്. ബോർഡിന്റെ കാലുകൾ ഒടിച്ചനിലയിലാണ്.
എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന് കീഴിലുള്ളതാണ് പരദേവത ക്ഷേത്രം. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കുറ്റക്കാരെ എത്രയും പെെട്ടന്ന് പൊലീസ് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ക്ഷേത്രം ഭാരവാഹികൾ അന്തിക്കാട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story