Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങോട്ടുകര...

പെരിങ്ങോട്ടുകര കരുവാൻകുളത്ത് വീടിനുനേരെ രാത്രിയിൽ നാടൻ ബോംബേറ്

text_fields
bookmark_border
bomb attack
cancel
camera_alt

പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ ബോം​ബേ​റ് കൊ​ണ്ട ബി​ജു​വി​ന്റെ വീ​ട്

അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ക​ര ക​രു​വാ​ൻ​കു​ള​ത്ത് വീ​ടി​നു​നേ​രെ രാ​ത്രി​യി​ൽ നാ​ട​ൻ ബോം​ബേ​റ്. ഗു​രു​ജി റോ​ഡി​ൽ നാ​യ​രു​പ​റ​മ്പി​ൽ ബി​ജു​വി​ന്റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റ് ഉ​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്നം​ഗ സം​ഘ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് പ​റ​യു​ന്നു. ബി​ജു​വി​ന്റെ അ​മ്മ​യും ഭാ​ര്യ​യും നാ​ല് പെ​ൺ​മ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്.

സ്ഫോ​ട​ന ശ​ബ്ദം അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ബി​ജു വി​ദേ​ശ​ത്താ​ണ്. വീ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി. വീ​ടി​ന് കാ​ര്യ​മാ​യി കേ​ടു​പാ​ട് ഉ​ണ്ടാ​യി​ല്ല. ബോം​ബ് എ​റി​യാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBomb AttackThrissur News
News Summary - Bomb Attack on Peringotukara Karuvankulam house in night
Next Story