കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
text_fieldsമാള: കൈക്കൂലി വാങ്ങുന്നതിനിടെ പൊയ്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്കുമാറിനെ (51) വിജിലൻസ് അറസ്റ്റ് ചെയ്തു. പൊയ്യയിലെ ഫുഡ് കഫേ പ്രവർത്തനത്തിന് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
സർട്ടിഫിക്കറ്റ് നൽകുന്നതിന് 8000 രൂപ ആവശ്യപ്പെട്ടിരുന്നു. കടയുടമ 5000 രൂപ നൽകി. ബാക്കി തുക വ്യാഴാഴ്ച കൊടുക്കാമെന്ന് സമ്മതിച്ചു. വിവരം മുൻകൂട്ടി കടയുടമ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ നോട്ടുകളാണ് കടയുടമ നൽകിയത്.
കണ്ണൂർ സ്വദേശിയായ രതീഷ്കുമാർ പൊയ്യയിൽ വാടകക്ക് താമസിക്കുന്ന വീട്ടിലെത്തി കൈമാറി. തത്സമയം മറഞ്ഞുനിന്ന ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി യു. പ്രേമെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ സി.ജി. ജിം പോൾ, പി.ആർ. സരീഷ്, കെ.ടി. സലിൽകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിശോധനയിൽ ജിതിൻ, ബേസിൽ ചെറിയാൻ, വിജിലൻസിലെ മറ്റു ഉദ്യോഗസ്ഥരായ ബിജു, സുനിൽദാസ് നാരായണൻ, ഡേവിസ്, പ്രദീപ്, രഞ്ജിത്, സന്ദേശ്, ലിജോ, സിന്ധു, വിപിനകുമാർ, ഹരിവസു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.