വളയഞ്ചാലിൽ പാലം നിർമാണം ഇഴയുന്നു; തീരാതെ യാത്രദുരിതം
text_fieldsകേളകം: ആറളം വന്യജീവി സങ്കേതം, ആറളം പുനരധിവാസ മേഖല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമായ വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെ കോൺക്രീറ്റ് പാലം നിര്‍മാണം ആരംഭിച്ച് മൂന്ന് വർഷം പിന്നിട്ടെങ്കിലും പൂർത്തിയായില്ല.
നിലവിൽ പലതവണ തകർന്നതും പതിറ്റാണ്ടുകൾക്കു മുമ്പ് നിർമിച്ചതുമായ തൂക്കുപാലത്തിലൂടെ സാഹസിക യാത്ര നടത്തുകയാണ്. പാലത്തിന്റെ ഇരുമ്പ് റോപ്പിന് ബലക്ഷയം സംഭവിച്ചതായും തകർച്ച ഭീഷണിയിലാണെന്നും പ്രദേശവാസികൾ പറയുന്നു.
മുമ്പ് ചെരിഞ്ഞ ഇരുമ്പ് തൂക്കുപാലത്തിലൂടെ പുഴ കടക്കുന്നതിനിടയില്‍ വീണ് ഒരാള്‍ മരിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പും പാലത്തിൽനിന്ന് പുഴയിൽ വീണ് നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. പ്രളയകാലത്ത് പല തവണ തകര്‍ന്ന വളയംചാല്‍ തൂക്കുപാലം ഇക്കുറിയും അപകടഭീഷണി ഉയര്‍ത്തുകയാണ്.
ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് യാത്ര ചെയ്യുന്നത്. നബാഡിന്റെ ആറുകോടി രൂപ ഫണ്ട് ചെലവിട്ട് നിർമാണം ആരംഭിച്ച കോൺക്രീറ്റ് പാലത്തിന്റെ പ്രധാന ഭാഗങ്ങൾ പൂർത്തിയായിട്ടും അടിയന്തരമായി നിർമാണം പൂർത്തിയാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.