കൊരട്ടിയിൽ മേൽപാലം വേണം; ഉപവാസ സമരവുമായി വ്യാപാരികൾ
text_fieldsകൊരട്ടി: കൊരട്ടിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ഫ്ലൈഓവറിനുപകരം പൂർണതോതിലുള്ള മേൽപാലം നിർമിക്കുകയെന്ന ആവശ്യവുമായി വ്യാപാരികളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. മുരിങ്ങൂർ മുതൽ പൊങ്ങംവരെ ഇരുവശങ്ങളിലും സർവിസ് റോഡ് നിർമിക്കുക, കൊരട്ടി മേഖലയിൽ ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുക, സർവിസ് റോഡിന്റെ നിർമാണം പൂർത്തിയാകും വരെ ഫ്ലൈഓവറിന്റെ പ്രവർത്തനം നിർത്തിവെക്കുക, ചിറങ്ങരയിൽ പണി പൂർത്തിയാക്കിയ റെയിൽവേ ഓവർബ്രിഡ്ജിന്റെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കൊരട്ടി മർച്ചെന്റ്സ് അസോസിയേഷൻ ഉപവാസ സമരം നടത്തിയത്. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.
കൊരട്ടി ജങ്ഷനിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടത്തിയ സമരത്തിൽ മർച്ചെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെകട്ടറി പി.വി. ഫ്രാൻസിസ്, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കൊരട്ടി പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട്, രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. കെ.ആർ. സുമേഷ്, സജീവ് പള്ളത്ത്, പി.ബി. രാജു, സിബി വട്ട്ലായി, അബ്ദുറഹ്മാൻ, രാമകൃഷ്ണൻ, സുഭാഷ് തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമാപന സമ്മേളനത്തിൽ മർച്ചെന്റ്സ് അസോസിയേഷൻ സംസ്ഥാന സീനിയർ പ്രസിഡന്റ് അബ്ദുൽ ഹമീദ്, ജന.സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ ജോയ് മുത്തേടൻ, മറ്റ് ഭാരവാഹികളായ വി.പി. ജോർജ്, വൈസ് പ്രസിഡന്റുമാരായ ജയേന്ദ്രൻ, വർഗീസ് പൈനാടത്ത്, സെക്രട്ടറിമാരായ എം.ഡി. പോൾ, ടി.ഒ. ഡേവീസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.