ആരോഗ്യരംഗത്ത് നന്മ മനസ്സുമായി ചാലിശ്ശേരിയിലെ സഹോദരങ്ങൾ
text_fieldsപെരുമ്പിലാവ്: കോവിഡ് മഹാമാരിയിലും സഹോദരങ്ങളായ മൂന്നുപേർ ആരോഗ്യരംഗത്ത് കർമനിരതർ. ചാലിശ്ശേരി അങ്ങാടി ചെറുവത്തൂർ വീട്ടിൽ ജോർജ്-ജെസി ദമ്പതികളുടെ മക്കളായ ജിതിൻ, ജിബിൻ, ജിഷിൻ എന്നിവരാണ് ജീവന് തുടിക്കുന്ന കോവിഡ് രോഗികൾക്ക് മുന്നിലും അടിപതറാതെ ആതുരസേവന രംഗത്ത് പോരാടുന്നത്. പിതൃസഹോദരെൻറ മൂന്ന് പെൺമക്കളും നഴ്സുമാരാണ്. ഇവരിൽനിന്ന് ലഭിച്ച ഊർജമാണ് സഹോദരങ്ങളായ മൂവരെയും ആരോഗ്യ മേഖലയിലേക്ക് അടുപ്പിച്ചത്.
ചെറുപ്പം മുതൽ സഹോദരങ്ങളായ മൂന്നുപേരും ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ മദ്ബഹാ ശൂശ്രുഷകരുമാണ്.
മൂത്തമകൻ ജിതിൻ കേന്ദ്രസർക്കാറിന് കീഴിലെ വയനാട് അംബേദ്കർ മെമ്മോറിയൽ ജില്ല കാൻസർ സെൻറർ ഗവ. ട്രൈബൽ ആശുപത്രിയിൽ പത്ത് വർഷമായി റേഡിയോതെറപ്പി ടെക്നോളജിസ്റ്റായി പ്രവർത്തിക്കുന്നു. ജിബിൻ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എട്ടുവർഷമായി ഡയാലിസിസ് ടെക്നീഷ്യനാണ്. ഇളയ മകൻ ജിഷിൻ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ സെൻട്രൽ സ്റ്റേർളി സെപ്ലെ വിഭാഗ ടെക്നീഷനാണ്.
രാജ്യം മുഴുവൻ കോവിഡ് ഭീതിയിൽ പകച്ച് നിൽക്കുമ്പോഴും മക്കൾ മൂവരും മനുഷ്യജീവനെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിൽ മാതാപിതാക്കളുടെയും പിന്തുണയുണ്ട്. ഇതിൽ ജിതിൻ വിവാഹിതനാണ്. ബിജിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.