ബി.എസ്.എൻ.എൽ കെ.വൈ.സി വെരിഫിക്കേഷൻ 'പോക്കറ്റടിക്കും'
text_fieldsതൃശൂർ: ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ.വൈ.സി വെരിഫിക്കേഷനായി എത്രയുംപെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞുള്ള ടെക്സ്റ്റ് മെസേജുകളും ഫോൺ കാളുകളും പണം തട്ടിപ്പിെൻറ പുതിയ രൂപമാണെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്.
വിശ്വസനീയമായ രീതിയിൽ വ്യാജ ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപൺ ആയി വരുന്നതിൽ കാണുന്ന 'ബി.എസ്.എൻ.എൽ കെ.വൈ.സി ഐ.ഡി നമ്പർ' പറഞ്ഞുതരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന 'എഗ്രീ' ബട്ടൺ അമർത്തിയ ശേഷം ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി സ്വന്തം മൊബൈൽ നമ്പർ 10 രൂപക്ക് റീചാർജ് ചെയ്യാനും നിർദേശിക്കും. പക്ഷേ, റീചാർജ് തുകയോടൊപ്പം നഷ്ടപ്പെടുക പതിനായിരങ്ങളാവും. സ്ക്രീനിൽ ടൈപ് ചെയ്യുന്ന എ.ടി.എം കാർഡ് നമ്പറും രഹസ്യ ഒ.ടി.പി വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാെൻറ കൈയിൽ എത്തുന്നതാണ് തട്ടിപ്പിന് കാരണം.
നിരവധി പരാതികൾ ലഭിക്കുന്നുവെന്നും ഒരു കാരണവശാലും ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ്, െക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകാതിരിക്കാനും തട്ടിപ്പിനിരയായാൽ ഉടൻതന്നെ ബന്ധപ്പെട്ട ബാങ്കുമായും പൊലീസ് സ്റ്റേഷനുമായും ബന്ധപ്പെടണമെന്നും പൊലീസ് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.