പുതിയകാവിൽ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് ലക്ഷങ്ങളുടെ മലഞ്ചരക്ക് കവർന്നു
text_fieldsമതിലകം: പുതിയകാവിൽ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് ലക്ഷങ്ങളുടെ മലഞ്ചരക്ക് കവർന്നു. ശ്രീനാരായണപുരം പത്തായാക്കാട് സ്വദേശി പാമ്പിനെഴുത്ത് റഷീദിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് കവർച്ച നടന്നത്. ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുതിയ കാവ് സെന്ററിന് പടിഞ്ഞാറ് ഭാഗത്ത് കൂളിമുട്ടം റോഡിന് സമീപം പ്രവർത്തിക്കുന്ന കടയിലാണ് മോഷ്ടാക്കൾ കയറിയത്. ഫ്ലാറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. കടയിൽ മുപ്പത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1500 കിലോ അടയ്ക്ക, 150 കിലോ ജാതിക്ക, 20 കിലോ ജാതിപത്രി, 50 കിലോ ജാതി പൂവ് എന്നിവയാണ് നഷ്ടപ്പെട്ടത്. വാഹനത്തിലാണ് മലഞ്ചരക്ക് ചാക്കുകൾ കടത്തിയിരിക്കുന്നത്. അടക്കയും ചാക്കും മറ്റും കടക്കകത്തും പുറത്തും ചിതറിയ നിലയിലാണ്.
വ്യാഴാഴ്ച രാവിലെ നാട്ടുകാരാണ് മോഷണം നടന്നതറിഞ്ഞ് ഉടമയെ വിവരമറിയിച്ചത്. മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീരദേശ മേഖലയിൽ മുമ്പും മലഞ്ചരക്ക് സാധനങ്ങളുടെ മോഷണം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.