വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനർ അറസ്റ്റിൽ
text_fieldsചാവക്കാട്: സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനർ പോക്സോ കേസിൽ അറസ്റ്റിലായി. ചാവക്കാട് മേഖലയിൽ ഓടുന്ന സംഗീത ബസ് ക്ലീനർ പാവറട്ടി വെൻമേനാട് അറക്കൽ വീട്ടിൽ ജോബി ആൻറണിയെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് -ഗുരുവായൂർ റൂട്ടിൽ ബുധനാഴ്ചയാണ് സംഭവം. ബസിൽ കയറിയ വിദ്യാർഥിനിയോട് ടിക്കറ്റ് ചോദിക്കുന്ന വ്യാജേന കൈയിൽ തൊടുകയും കൈയിൽ പിടിച്ചു വലിക്കുകയും ചെയ്തുവെന്നാണ് പരാതി. ചാവക്കാട് ബസ്സ്റ്റാൻഡിൽ വിദ്യാർഥിനി ഇറങ്ങിയപ്പോൾ ബാഗ് പിടിച്ചുവലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബസിൽ യാത്ര ചെയ്തിരുന്ന മറ്റു പല സ്ത്രീകളോടും വിദ്യാർഥിനികളോടും ഇയാൾ സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് പരാതിയുണ്ട്. ബസിെൻറ മുൻ വാതിലിനു സമീപംനിന്ന് യാത്രക്കാരായ സ്ത്രീകൾക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നു.
പരാതി ലഭിച്ചതിനെത്തുടർന്ന് ബസ്സ്റ്റാൻഡിൽ എത്തിയാണ് ജോബിയെ പിടികൂടിയത്. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. സിനോജ്, എം. യാസിർ, എ.എസ്.ഐ എസ്. ശ്രീരാജ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ഷൗജത്ത്, സൗദാമിനി, സി.പി.ഒമാരായ ജെ.വി. പ്രദീപ്, വി. രാജേഷ്, കെ.സി. ബിനീഷ്, എസ്. ശരത്ത് എന്നിവരുടെ സംഘമാണ് പിടികൂടാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.