Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 7:15 PM IST Updated On
date_range 21 Oct 2021 7:20 PM ISTപാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു
text_fieldsbookmark_border
ആമ്പല്ലൂർ: പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. എലിക്കോട് പാഡിയിൽ താമസിക്കുന്ന ആര്യാടൻ ശശിയുടെ രണ്ട് വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്.
പാലപ്പിള്ളി റേഞ്ചില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പുലി തന്നെയാണ് പശുക്കുട്ടിയെ ആക്രമിച്ചു കൊന്നതെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.
ഈ മാസം ഏഴിന് പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പള്ളിപ്പുറം സുബൈദയുടെ പശുക്കുട്ടിയെ കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story