തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പശുക്കുട്ടിക്ക് ഗുരുതര പരിക്ക്
text_fieldsവേലൂർ: പശുക്കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ച് രണ്ടു ചെവികളും കടിച്ചെടുത്തു. വേലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മണിമലർകാവ് അമ്പലത്തിനുസമീപം താമസിക്കുന്ന ക്ഷീരകർഷകനായ അറക്കൽ വീട്ടിൽ ദേവസി ലോറൻസിന്റെ വീട്ടിലെ 10ദിവസം പ്രായമായ പശുക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് മുന്നിൽ കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെ അഞ്ച് നായ്ക്കൾ അടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. പശുക്കുട്ടിയുടെ ദേഹമാസകലം കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
മൃഗാശുപത്രിയിൽനിന്നും വാക്സിൻ എടുത്ത ശേഷം പശുക്കുട്ടിയെ വീട്ടിൽ സംരക്ഷിച്ചുവരികയാണ്. ജില്ല കലക്ടർ, തൃശൂർ ശുചിത്വ മിഷൻ, വേലൂർ പഞ്ചായത്ത്, എന്നിവടങ്ങളിൽ പരാതി നൽകിയിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കുവാനോ മാലിന്യം തള്ളുന്നത് തടയുവാനോ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വാർഡ് അംഗം സി.ഡി. സൈമൺ പറഞ്ഞു. നടപടികൾ സ്വീകരിക്കണമെന്ന് സൈമൺ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.