52 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്; 1.16 ലക്ഷം പിഴ
text_fieldsതൃശൂർ: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. 190 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 52 എണ്ണത്തിനെതിരെ കേസെടുത്തു. 1,16000 രൂപ പിഴ ഈടാക്കി.നിയമാനുസൃതമല്ലാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തിയതിനും പാക്കറ്റുകളിൽ തൂക്കം, വില, നിർമാതാവിന്‍റെ മേൽവിലാസം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താതെ വിൽപന നടത്തിയതിനുമാണ് പിഴ ചുമത്തിയത്.
രജിസ്ട്രേഷൻ ഇല്ലാതെ വസ്തുക്കൾ പാക്ക് ചെയ്ത് വിൽക്കുക, വില തിരുത്തുക, അളവിൽ കുറവ് വരുത്തുക എന്നീ കുറ്റങ്ങൾക്ക് എതിരെയും നടപടി സ്വീകരിച്ചു. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെ രണ്ടു സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.
പഴം, പച്ചക്കറി, ഇറച്ചി-മത്സ്യ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഓണച്ചന്തകൾ, പെട്രോൾ പമ്പുകൾ, പാചക വാതക ഏജൻസികൾ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർമാരായ സേവ്യർ പി. ഇഗ്നേഷ്യസ്, അനൂപ് വി. ഉമേഷ് എന്നിവർ അറിയിച്ചു.പരാതികൾ 8281698075, 8281698084 നമ്പറുകളിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.