യാത്രക്കിടെ തേങ്ങ വീണ് കാറിന്റെ ചില്ല് തകർന്ന സംഭവത്തിൽ കേസ്
text_fieldsപുന്നയൂർക്കുളം: യാത്രക്കിടെ തേങ്ങ വീണ് കാറിെൻറ ചില്ല് തകർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ചക്കംകണ്ടം ഷരീഫ് കായൽക്കടവിെൻറ പരാതിയിൽ വടക്കേക്കാട് പൊലീസാണ് റോഡിേലക്ക് ചാഞ്ഞ് നിന്ന തെങ്ങ് നിൽക്കുന്ന ഭൂമിയുടെ ഉടമ, വടക്കേകാട് പഞ്ചായത്ത് സെക്രട്ടറി, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനിയർ (ചാവക്കാട്) എന്നിവരെ എതിർകക്ഷികളാക്കി കേസെടുത്തത്.
കഴിഞ്ഞ മാസം 13ന് ഷരീഫ് വടക്കേക്കാട് നിന്ന് ഗുരുവായൂരിലേക്ക് കാറിൽ കുടുംബസമേതം യാത്ര ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം. നാലാംകല്ല് എം ആൻഡ് ടി ഓഡിറ്റോറിയത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ നിന്നാണ് തേങ്ങ വീണത്. പ്രധാന റോഡിലേക്ക് അപകടകരമായ രീതിയിൽ ചരിഞ്ഞ് നിന്ന തെങ്ങിലെ തേങ്ങ കാറിലേക്ക് പതിച്ച് ചില്ല് തകരുകയായിരുന്നു.
അപകടത്തിെൻറ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതെ ഷരീഫും കുടുംബവും രക്ഷപ്പെടുകയായിരുന്നു. പൊതുറോഡിലേക്ക് യാത്രക്കാരുടെ ജീവനും വാഹനങ്ങൾക്കും അപകടമുയർത്തി നിന്ന തെങ്ങിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാൻ ശ്രമിക്കാത്തതിനെതിരെയാണ് ഷരീഫ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.