വീട്ടിൽനിന്ന് ഒന്നര കോടിയുടെ സ്വര്‍ണവും രത്നങ്ങളും കവര്‍ന്ന കേസ്: നേപ്പാൾ സ്വദേശികൾക്കായി ഇൻറർപോളിെൻറ സഹായംതേടും
text_fieldsചാവക്കാട് (തൃശൂർ): വടക്കേക്കാട്ട് പ്രവാസിവ്യവസായി കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട് കുത്തിത്തുറന്ന് ഒന്നര കോടിയുടെ സ്വര്‍ണവും രത്നങ്ങളും കവര്‍ന്ന കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകി ഹൈകോടതി ഉത്തരവ്. നേപ്പാൾ സ്വദേശികളായ പ്രതികളെ നാട്ടിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ഇൻറർപോളിെൻറ സഹായംതേടും.
2015 സെപ്റ്റംബര്‍ 23ന് രാത്രിയാണ് 500 പവന് സ്വർണാഭരണങ്ങളും 50 ലക്ഷത്തിെൻറ ഡയമണ്ട് ആഭരണങ്ങളും കവര്‍ന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പായ ജലീൽ ഹോള്ഡിങ്സിെൻറ ചെയര്മാന് കുഞ്ഞുമുഹമ്മദ് ഹാജി എന്ന വെണ്‍മാടത്തയിൽ കുഞ്ഞുമുഹമ്മദിെൻറ ഇരുനില വീടിെൻറ പിന്‍വാതിൽ തിക്കിത്തുറന്ന് അകത്തുകയറിയാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ അഞ്ചുപേരാണ് പ്രതികൾ.
ഇവരിൽ നേപ്പാള്‍ കഞ്ചന്‍പൂര്‍ ഗുലേറിയ മൊവ്വാപ്പട്ട ശാന്തിടോള് ലീലാധര്‍ ഓജ എന്ന ലളിത് (32), വടക്കേക്കാട് ടി.എം.കെ ഓഡിറ്റോറിയം സെക്യൂരിറ്റി ജീവനക്കാരൻ ദീപക് ഭണ്ഡാരി (37) എന്നിവർ നേപ്പാളിൽ അറസ്റ്റിലായിരുന്നു. മറ്റു പ്രതികളായ നേപ്പാള്‍ കൊയ്ലാളി അഠാരി സ്വദേശികളായ ഗോബന്ദ് ഖത്രി എന്ന ഷൈല ഗംഗ (28), ചുഡ്കി എന്ന ഭണ്ഡാരി (35), രാം ബഹാദൂര്‍ ഖത്രി എന്ന ബഹദൂര്‍ (25) എന്നിവരെ പിടികൂടാനുണ്ട്.
കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഇന്ത്യ-നേപ്പാള്‍ കരാര്‍ ഇല്ലാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പൊലീസിന് അറസ്റ്റിലായവരെ വിട്ടുകിട്ടിയിരുന്നില്ല. അന്നത്തെ തൃശൂര്‍ അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പി സുദര്ശനെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേപ്പാള്‍ പൊലീസിന് നല്കിയ അപേക്ഷപ്രകാരമാണ് രണ്ടുപേരെ അവിടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ളത്. ഹൈകോടതി വിധിയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ദുബൈയിലുള്ള കുഞ്ഞുമുഹമ്മദ് ഹാജി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.