കിരീടം ദേവമാതക്ക്
text_fieldsപെരുമ്പിലാവ്: സഹോദയ സി.ബി.എസ്.ഇ ജില്ല കലോത്സവത്തിൽ ഇക്കുറിയും തൃശൂർ ദേവമാത സ്കൂൾ കിരീടം ചൂടി. നൃത്ത, താള, ലാസ്യ നിറവിൽ മൂന്നുദിനരാത്രങ്ങളിലായി അൻസാർ സ്കൂളിൽ നടന്ന മേളയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് 938 പോയന്റ് നേടി ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ ഒന്നാമതെത്തിയത്. തുടർച്ചയായി എട്ടാം തവണയാണ് ദേവമാതക്ക് കിരീടം ലഭിക്കുന്നത്.
150 ഇനങ്ങളിൽ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 804 പോയന്റ് നേടി ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്കൂൾ രണ്ടാം സ്ഥാനം സ്വന്തമാക്കി. ആദ്യ ദിനത്തിൽ മുന്നിട്ട് നിന്ന എസ്.എൻ വിദ്യാഭവൻ പിന്നീട് രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കുകയായിരുന്നു. 737 പോയന്റോടെ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് മൂന്നാം സ്ഥാനവും 731 പോയന്റ് നേടി നിർമലമാതാ സെൻട്രൽ സ്കൂൾ നാലാം സ്ഥാനവും നേടി. ആതിഥേയത്വം വഹിച്ച അൻസാർ 635 പോയന്റ് നേടി 10ാം സ്ഥാനത്ത് എത്തി.
നാല് കാറ്റഗറിയിലും ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കൈയടക്കി.കാറ്റഗറി ഒന്നിൽ രണ്ടാം സ്ഥാനം പാറമേക്കാവ് വിദ്യാവിഹാറും മൂന്നാം സ്ഥാനം എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നിയും സ്വന്തമാക്കി. രണ്ടാം കാറ്റഗറിയിൽ മാള ഹോളി ഗ്രേസ് അക്കാദമിയും എസ്.എൻ വിദ്യാഭവനും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. മൂന്നാം കാറ്റഗറിയിൽ നിർമല മാത, എസ്.എൻ വിദ്യാഭവനും നാലാം കാറ്റഗറിയിൽ ചിന്മയ സ്കൂളും ചിറ്റിലപ്പിള്ളി ഐ.ഇ.എസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.