ചാലക്കുടിയിൽ 201 പേർക്ക് കോവിഡ്
text_fieldsചാലക്കുടി: ചാലക്കുടിയിലും പരിസര പഞ്ചായത്തുകളിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. മേഖലയിൽ 201 പേർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ചാലക്കുടി നഗരസഭയിൽ 30, കോടശേരിയിൽ 42, കൊരട്ടിയിൽ 41, മേലൂരിൽ 59, അതിരപ്പിള്ളിയിൽ 23 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. പരിയാരത്തും കാടുകുറ്റിയിലും എണ്ണം കുറവാണ്. യഥാക്രമം രണ്ട്, നാല് പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.
മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ അന്തേവാസികളിൽ കോവിഡ് വ്യാപിച്ചതാണ് മേലൂരിലെ സംഖ്യ ഉയരാനുള്ള പ്രധാന കാരണം. ഇവിടെ കഴിഞ്ഞ ദിവസം 108 പേർക്ക് രോഗം ബാധിച്ചിരുന്നു. മലക്കപ്പാറ തോട്ടം തൊഴിലാളികളിൽ കോവിഡ് വ്യാപകമാണ്. അവർക്കിടയിൽ കൂടുതൽ പരിശോധന നടന്നതിനെ തുടർന്ന് അതിരപ്പിള്ളിയിൽ കഴിഞ്ഞ ദിവസവും എണ്ണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.