Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightആ​ഫ്രി​ക്ക​ൻ ഒ​ച്ച്...

ആ​ഫ്രി​ക്ക​ൻ ഒ​ച്ച് വ്യാ​പി​ക്കു​ന്നു; കോ​ട​ശേ​രി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​തം

text_fields
bookmark_border
African Snail
cancel
camera_alt

കോ​ർ​മ​ല​യി​ലെ പ​റ​മ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ

ചാ​ല​ക്കു​ടി: ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്റെ വ്യാ​പ​നം മൂ​ലം കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​കാ​ർ ദു​രി​ത​ത്തി​ൽ. കോ​ർ​മ​ല ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ഈ​യി​ടെ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ മേ​ഖ​ല​യി​ലെ വൃ​ക്ഷ​ങ്ങ​ളി​ലും ചെ​ടി​ക​ളി​ലും പ​റ്റ​മാ​യി കാ​ണ​പ്പെ​ടു​ന്നു. ഇ​ല​ക​ളും ത​ണ്ടു​ക​ളും കാ​ർ​ന്നു​തി​ന്നു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ഇ​വി​ടെ ഒ​ച്ചു​ക​ൾ വ​ന്നെ​ത്തി പ​ച്ച​ക്ക​റി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. വാ​ഴ, വെ​ണ്ട, ചേ​ന, വ​ഴു​ത​ന തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ന്ന ഒ​ച്ചു​ക​ൾ ഇ​പ്പോ​ൾ റ​മ്പു​ട്ടാ​ൻ, മാ​ഗോ​സ്റ്റി​ൻ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് തു​ട​ങ്ങി​യ വി​ല​യേ​റി​യ പ​ഴ​കൃ​ഷി​യെ​യും ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​ച്ചു​ക​ൾ വീ​ടി​നു​ള്ളി​ലേ​ക്കും ക​യ​റി​പ്പ​റ്റു​ക​യാ​ണ്. ഇ​വ​യെ​കു​റി​ച്ച് പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​ഭ​വ​നി​ലും പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല. ആ​ദ്യ​മൊ​ന്നും ഇ​വ അ​ത്ര​യേ​റെ കാ​ണ​പ്പെ​ട്ടി​രു​ന്നി​ല്ല. പെ​ട്ടെ​ന്നാ​ണ് വ്യാ​പി​ച്ച​ത്. പ​റ​മ്പി​ലെ മ​ണ്ണി​ലും ചെ​ടി​ക​ളി​ലും മ​ര​ങ്ങ​ളി​ലും ഇ​വ കൂ​ട്ട​ത്തോ​ടെ കാ​ണു​ന്നു. ഇ​പ്പോ​ൾ ഇ​വ സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്താ​യ മ​റ്റ​ത്തൂ​രി​ലേ​ക്ക് ക​യ​റി​പ​റ്റു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsAfrican Snail
News Summary - African Snail
Next Story