പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
text_fieldsചാലക്കുടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടാമനെയും അറസ്റ്റ് ചെയ്തു. പാലക്കാട് മംഗലംഡാം പാണ്ടാങ്കോട് സ്വദേശി ജീവിൻ വർഗീസാണ് (29) പിടിയിലായത്. ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർേദശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവുമാണ് ഇയാളെ പിടികൂടിയത്.
രണ്ടുവർഷം മുമ്പ് പെൺകുട്ടിയുടെ ഫോണിലേക്ക് ജീവിെൻറ സുഹൃത്ത് വയനാട് കേണിച്ചിറ സ്വദേശി രജീഷിെൻറ ഫോണിൽനിന്ന് മിസ്ഡ് കോൾ വന്നതാണ് കേസിനാസ്പദ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടി മിസ്ഡ് കോൾ വന്ന നമ്പറിലേക്ക് തിരിച്ചുവിളിച്ചതോടെ രജീഷ് പരിചയപ്പെടുകയും തുടർന്ന് തുടരെ വിളിച്ച് പരിചയം വളർത്തിയെടുക്കുകയുമായിരുന്നു.
കൂടെ ജോലി ചെയ്യുന്ന ജീവിനും പെൺകുട്ടിയുടെ നമ്പർ കൈക്കലാക്കി ഫോണിലൂടെ സൗഹൃദം ദൃഢമാക്കി. കഴിഞ്ഞ മാസം നേരിൽ കാണാനാഗ്രഹമുണ്ടെന്ന് പറഞ്ഞ് ചാലക്കുടിയിലെത്തിയ ഇരുവരും പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തുകയും വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വയനാട് സ്വദേശിയെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയെങ്കിലും ജീവിനെ പിടികൂടാനായിരുന്നില്ല.
കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ടി.സി. ജോഷി, ജിനു മോൻ തച്ചേത്ത്, എ.എസ്.ഐമാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.