കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിന് മർദനം: മൂന്ന് പേർ കൂടി പിടിയിൽ
text_fieldsചാലക്കുടി: കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചവരെ ചാലക്കുടി സി.എം.ഐ സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ കയറി മർദിച്ച സംഘത്തിലെ ഒളിവിലായിരുന്ന മൂന്നുപേർ കൂടി അറസ്റ്റിൽ. പടിഞ്ഞാറെ ചാലക്കുടി എട്ട് വീട് കോളനി എടക്കളത്തൂർ വീട്ടിൽ സിജോ വിൽസൺ (23), കിരിങ്ങാഴികത്ത് വീട്ടിൽ വിപിൻ (22), തിരുത്തിപ്പറമ്പ് മടവൻപാട്ടിൽ വീട്ടിൽ അജിത് അയ്യപ്പൻ (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് വിൽപനയെ എതിർത്തെന്ന് പറഞ്ഞാണ് എഫ്.ഡി.ഐ ഗോഡൗൺ ചുമട്ടുതൊഴിലാളിയായ പരാതിക്കാരനെ മാരകായുധങ്ങളുമായി സംഘം ആക്രമിച്ചത്. താമസ സ്ഥലത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ഇയാളുടെ ബൈക്കും കഞ്ചാവ് മാഫിയ തകർത്തിരുന്നു.
12 കേസുകളിൽ പ്രതിയായ ഓമംഗലത്തു വീട്ടിൽ ബിജേഷ് എന്ന സിരിമോനെ സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ആക്രമണത്തിനു ശേഷം കർണാടകയിലേക്ക് കടന്ന സംഘം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു അന്വേഷണ സംഘം പിറകെയെത്തിയതായി മനസ്സിലാക്കിയ ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കവെയാണ് പിടിയിലായത്.
ചാലക്കുടി ഡിവൈ.എസ്പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ ഇ.എൻ. സതീശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.