പണം തട്ടി മുങ്ങിയ കുടുംബശ്രീ പ്രസിഡൻറ് അറസ്റ്റിൽ
text_fieldsചാലക്കുടി: അംഗങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് മുങ്ങിയ കേസിൽ കുടുംബശ്രീ പ്രസിഡൻറ് അറസ്റ്റിൽ. കോടശ്ശേരി കലിക്കൽക്കുന്ന് ആട്ടോക്കാരൻ ലിജി ജെയ്സൺ (41) ആണ് അറസ്റ്റിലായത്.
2015ൽ കോടശ്ശേരി പഞ്ചായത്തിലെ കലിക്കൽക്കുന്നിൽ പ്രവർത്തിച്ചിരുന്ന നക്ഷത്ര കുടുംബശ്രീ യൂനിറ്റിലെ പ്രസിഡൻറായിരുന്നു ലിജി. അംഗങ്ങളിൽ നിന്ന് 70,000 രൂപ പിരിച്ചെടുത്ത് ബാങ്കിൽ അടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ആറ് വർഷത്തോളം പെരുമ്പാവൂർ, ആലുവ, അത്താണി, അങ്കമാലി എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പ്രതിയെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നിർദേശപ്രകാരം ചാലക്കുടി സി.ഐ സന്ദീപ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ എം.എസ്. ഷാജൻ, സി.പി.ഒമാരായ രൂപേഷ്, ജയകൃഷ്ണൻ, ബീന മോൾ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.