ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
text_fieldsചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമകെയർ കെട്ടിടം നിർമാണം പൂർത്തിയാവുന്നമുറക്ക് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെയും സി.എസ്.എസ്.സി, പീഡിയാട്രിക് ഐ.സി.യു എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചത് ചാലക്കുടി താലൂക്ക് ആശുപത്രിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൂരം കഴിഞ്ഞാൽ ഉടൻ ആദിവാസി മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് അതിരപ്പിള്ളിയിൽ 128 ആംബുലൻസ് 24 മണിക്കൂർ പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാവരും ചേർന്ന് കൃത്യമായ പ്രവർത്തനം നടത്തിയാലേ ആരോഗ്യരംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ കഴിയൂവെന്നും അവർ കൂട്ടിച്ചേർത്തു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യുവിന്റെ ഉദ്ഘാടനവും ചാലക്കുടിയിൽ നിർവഹിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരുതാലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് നിർമിക്കുന്നത്.
സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാത്തലിക് സിറിയൻ ബാങ്ക് സോണൽ മാനേജർ ബിജോയ് തറയിൽ വിശിഷ്ടാതിഥിയായി. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പോൾ, ഡി.എം.ഒ കുട്ടപ്പൻ, നിത പോൾ, ഷിബു വാലപ്പൻ, ഐ.ഐ. അബ്ദുൽ മജീദ്, വി.ഐ. പോൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.