പൊളിക്കാനായില്ലേ സാർ...?
text_fieldsചാലക്കുടി: ഗവ. ഹൈസ്കൂളിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ വൈകുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ ഹൈടെക് കെട്ടിടങ്ങൾ പണിത് മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തിട്ടും അപകടാവസ്ഥയിലുള്ളവ പൊളിച്ചു നീക്കാൻ നടപടിയായിട്ടില്ല. ഇവ പൊളിച്ചാലേ കളിസ്ഥലം ഒരുക്കാനാവൂ. സ്കൂളിനോട് ചേർന്നുതന്നെ പവലിയനും കളിസ്ഥലവും ഒരുക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് ടി.ടി.ഐക്ക് വേണ്ടിയുള്ള കെട്ടിട നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്.
130 വർഷത്തോളം പഴക്കമുള്ള ചാലക്കുടി ഗവ. ഹൈസ്കൂളിലെ കെട്ടിടങ്ങൾ ജീർണിച്ച സാഹചര്യത്തിലാണ് മുൻ എം.എൽ.എ ബി.ഡി. ദേവസി പ്രത്യേക താൽപര്യമെടുത്ത് പുതിയ കെട്ടിടം നിർമിച്ചത്. ആദ്യഘട്ടമായി രണ്ടു വർഷം മുമ്പ് റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് ഹയർ സെക്കൻഡറി കെട്ടിടം നിർമിച്ച് തുറന്നുകൊടുത്തിരുന്നു. ഈ വർഷം ഹൈസ്കൂൾ വിഭാഗത്തിനും ബഹുനില കെട്ടിടമൊരുക്കി. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാത്തത് വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.