ചാലക്കുടി എഫ്.സി.ഐ ഡിപ്പോ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ
text_fieldsചാലക്കുടി: പി.എം.ജി.കെ.വൈ വിഭാഗത്തിൽ 62,846 ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്ത് ചാലക്കുടി എഫ്.സി.ഐ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ. ഇതിൽ 55,050 ടൺ അരിയും 7796 ടൺ ഗോതമ്പും ഉൾപ്പെടുന്നു. ഡബ്ല‍്യൂ.ബി.എൻ.പി, എം.ഡി പദ്ധതികളിലൂടെ ഫോർട്ടിഫൈഡ് ചെയ്ത അരി വിതരണം പുരോഗമിക്കുന്നതായി എഫ്.സി.ഐ വക്താക്കൾ അറിയിച്ചു.
2021ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എഫ്.സി.ഐ ഡിപ്പോ ആയി ചാലക്കുടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചാലക്കുടി ഡിപ്പോയിൽ 1973ലും 1979ലും നിർമിച്ച രണ്ട് ഗോഡൗണുകളാണുഉള്ളത്. രണ്ടിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ലൈസൻസും വെയർ ഹൗസ് ഡെവലപ്മെന്‍റ് ആൻഡ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ഭക്ഷ്യവിഭവ മന്ത്രി അശ്വനി കുമാർ ചൗബി ചാലക്കുടി ഡിപ്പോ നേരിട്ട് സന്ദർശിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് പ്രദേശത്ത് വെള്ളം കയറിയപ്പോഴും ഗോഡൗണിനുള്ളിലേക്ക് കയറിയില്ല. ജില്ലയിൽ മുളങ്കുന്നത്തുകാവിലും ചാലക്കുടിയിലുമാണ് എഫ്.സി.ഐ ഗോഡൗണുകളുള്ളത്. കോവിഡ് കാലത്ത് ജില്ലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ 5432 വാഗൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് സംഭരിച്ചിരുന്നു. നിലവിൽ ഇവിടെ 30,850 ടൺ അരിയും 7,696 ടൺ ഗോതമ്പും സ്റ്റോക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.