ചാലക്കുടി ഐ.ടി.ഐ; തടസ്സം നീങ്ങാതെ ആധുനികവത്കരണ പദ്ധതികൾ
text_fieldsചാലക്കുടി: സംസ്ഥാനത്തെ ആദ്യത്തെ ഐ.ടി.ഐയായ ചാലക്കുടി ഐ.ടി.ഐ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികൾക്ക് തടസ്സം. ആവശ്യമായ സ്ഥലം ഇല്ലെന്ന പേരിലാണ് പദ്ധതി തടസ്സപ്പെട്ടത്. 2016-17 പുതുക്കിയ സംസ്ഥാന ബജറ്റിൽ കേരളത്തിലെ 10 ഐ.ടി.ഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഉൾപ്പെടുത്തി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് മുഖേന 29 കോടി രൂപ ചെലവഴിച്ച് ചാലക്കുടി ഐ.ടി.ഐയുടെ നിലവാരം ഉയർത്താൻ തീരുമാനിച്ചിരുന്നു.
8.92 കോടി രൂപ ഇതിന് ആദ്യഘട്ടമായി അനുവദിച്ചിരുന്നു. ഇത് പ്രകാരം ടെൻഡർ നടപടി പൂർത്തിയാക്കി കൊച്ചിയിലെ സിറ്റ്കോ അസോസിയേഷൻ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് 2020ൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ആധുനികവത്കരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മറ്റ് ഐ.ടി.ഐകളിൽ ഇതിെൻറ നിർമാണം ആരംഭിച്ചിരുന്നെങ്കിലും ചാലക്കുടിയിൽ മാത്രം ഒന്നും നടന്നില്ല. ചാലക്കുടി ഐ.ടി.ഐക്ക് സ്ഥലമില്ലെന്ന മുടന്തൻ ന്യായം ഉന്നയിച്ച് വികസന പ്രവർത്തനം നിർത്തിെവച്ചിരിക്കുകയാണ്.
ചാലക്കുടി െറയിൽവേ സ്റ്റേഷൻ റോഡിൽ ഇപ്പോൾ രണ്ടര ഏക്കറോളം സ്ഥലത്താണ് ചാലക്കുടി ഐ.ടി.ഐ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ഐ.ടി.ഐ ഹോസ്റ്റലും വനിത ഐ.ടി.ഐയും ഇതോട് ചേർന്ന് പ്രവർത്തിക്കുന്നു. ബ്രിട്ടീഷ് കാലത്തെ ട്രാംവേ വർക്ക്ഷോപ്പിെൻറ സ്ഥലത്താണ് ഐ.ടി.ഐ സ്ഥാപിച്ചത്. ഇതിെൻറ പല വർക്ക്േഷാപ് കെട്ടിടങ്ങളും ട്രാംവേയുടെ വർക്ക്േഷാപ്പുകളായിരുന്നു.
ഇപ്പോഴത്തെ സ്ഥലപരിമിതി പരിഹരിക്കാവുന്നതേയുള്ളൂ. ഇതോട് ചേർന്നുള്ള പി.ഡബ്ല്യു.ഡി മെക്കാനിക്കൽ വർക്ക്േഷാപ് ഓഫിസ്, സാങ്കേതിക സഹകരണ സംഘം, ഐ.ടി.ഐ ക്വാർട്ടേഴ്സ് എന്നിവയുടെ സ്ഥലം ഐ.ടി.ഐയുടെ ഭാഗമായിരുന്നു.
ഓഫിസും ഐ.ടി.ഐ ക്വാർട്ടേഴ്സും മറ്റൊരിടത്തേക്ക് മാറ്റാവുന്നതേയുള്ളൂ. ഐ.ടി.ഐയുടെ പിൻവശത്ത് ഒഴിഞ്ഞ സ്ഥലം വേറെയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.