Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവേണം, ചാ​ല​ക്കു​ടി...

വേണം, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ലൈ​ബ്ര​റിക്കൊരു മുഖം മിനുക്കൽ

text_fields
bookmark_border
chalakudy Municipal Council library
cancel
camera_alt

ചാ​ല​ക്കു​ടി​ ന​ഗ​ര​സ​ഭ ലൈ​ബ്ര​റി

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള ന​ടു​വം ക​വി​ക​ൾ സ്മാ​ര​ക ലൈ​ബ്ര​റി ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന് നി​വേ​ദ​നം ന​ൽ​കി. ലൈ​ബ്ര​റി​യോ​ടു​ള്ള ന​ഗ​ര​സ​ഭ​യു​ടെ അ​വ​ഗ​ണ​ന പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​​പ്പെ​ട്ടു.

ഏ​റ്റ​വും മു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ൾ സൂ​ക്ഷി​ച്ച മു​റി വാ​യ​ന​ക്കാ​ർ​ക്ക് നി​ന്നു തി​രി​യാ​നി​ട​മി​ല്ലാ​തെ അ​ല​മാ​ര​ക​ൾ തി​ങ്ങി​നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. കോ​ട​തി സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​ൽ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി കോ​ട​തി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ സ്ഥ​ലം ന​ൽ​കി​യ​തും ലൈ​ബ്ര​റി വി​ക​സ​നം മു​ര​ടി​ക്കാ​ൻ കാ​ര​ണ​മാ​ണ്. വൈ​കി​ട്ടാ​ണ് അം​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലെ വ​യ​റി​ങ് അ​പാ​ക​ത മൂ​ലം ഈ ​സ​മ​യം വൈ​ദ്യു​തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം ചെ​റി​യ പൊ​ട്ടി​ത്തെ​റി​യും പു​ക​പ​ട​ല​വും പ​തി​വാ​യി ആ​വ​ർ​ത്തി​ക്കു​ന്നു.

അ​തി​നാ​ൽ ലൈ​ബ്ര​റി​യു​ടെ മു​ഴു​വ​ൻ വൈ​ദ്യു​ത സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്തി​ര​മാ​യി ന​വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ർ​ണി​ച്ച​റു​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പു​തു​ക്കി​പ്പ​ണി​യു​ക​യും ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം എ​ത്തു​ന്ന ലൈ​ബ്ര​റി​യി​ൽ കു​ടി​വെ​ള്ള സൗ​ക​ര്യ​മോ ശു​ചി​മു​റി സൗ​ക​ര്യ​മോ ഇ​ല്ല. അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ വേ​ണ്ട സു​ര​ക്ഷാ സം​വി​ധാ​നം ഒ​ന്നും ഇ​വി​ടെ​യി​ല്ല. കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക വാ​യ​നാ​യി​ടം കാ​ലോ​ചി​ത​മാ​യ രീ​തി​യി​ൽ ഒ​രു​ക്ക​ണ​മെ​ന്നും ലൈ​ബ്ര​റി ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​നും പ​ഴ​ക്ക​മേ​റെ​യാ​ണ്. ലൈ​ബ്ര​റി ഡെ​വ​ല​പ്പ്മെ​ന്റ് ആ​ന്റ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ബ്ര​റി കെ​ട്ടി​ടം പെ​യി​ന്റ് ചെ​യ്യ​ണ​മെ​ന്നും കൊ​തു​ക് ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ രീ​തി​യി​ൽ ജ​നാ​ല​ക​ളി​ൽ വ​ല​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakudy Municipal Council library
News Summary - chalakudy Municipal Council library
Next Story