ചാലക്കുടി നഗരസഭ: ഇൻഡോർ സ്റ്റേഡിയം അടഞ്ഞുതന്നെ
text_fieldsചാലക്കുടി: പുതുതായി നിർമിച്ച നഗരസഭ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിലേറെയായിട്ടും അടഞ്ഞുകിടക്കുന്നു.
10 കോടിയോളം രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം ഇതുവരെയും കായികതാരങ്ങൾക്ക് പരിശീലനത്തിന് വിട്ടുകൊടുത്തിട്ടില്ല. വരാന്തയിൽ യാചകർക്കും മറ്റും കിടന്നുറങ്ങാൻ മാത്രമാണ് അത് ഉപകരിക്കുന്നത്.
ഇതിന്റെ കോമ്പൗണ്ടിൽ തെരുവുനായ്ക്കളുടെ ശല്യവും കൂടുതലായുണ്ട്.
കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതിയുടെ കാലത്താണ് നിർമാണം പൂർത്തിയായത്. തുടർന്നുവന്ന യു.ഡി.എഫ് ഭരണസമിതി ഇതിന്റെ സ്ഥലത്തെ ചൊല്ലി ചില പരാതികൾ ഉന്നയിച്ചതിനാൽ ഏറെ വൈകിയാണ് ഏറ്റെടുത്തെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. 20 ലക്ഷം രൂപ വുഡൻ േഫ്ലാറിങ്ങിനായി അനുവദിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ചാലക്കുടി നഗരഹൃദയത്തിൽ പോസ്റ്റ് ഓഫിസിന് സമീപം 9.57 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആണ് സ്റ്റേഡിയം നിർമാണം പൂർത്തിയായത്. അഞ്ച് ബാഡ്മിന്റൺ കോർട്ടുകൾ, വോളിബാൾ കോർട്ട്, ബാസ്കറ്റ് ബാൾ കോർട്ട്, ഡ്രസ് ചെയ്ഞ്ചിങ് റൂമുകൾ, ഗാലറി, ഡോർമെറ്ററി, ഓഫിസ്, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിർമിച്ചത്.
ചാലക്കുടിയുടെ കായികപാരമ്പര്യത്തിന് അഭിമാനമായ ഇൻഡോർ സ്റ്റേഡിയം വൈകാതെ പ്രവർത്തനം തുടങ്ങണം എന്നതാണ് ജനങ്ങളുടെ ആവശ്യം.
നഗരസഭയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്താനും നഗരഹൃദയത്തിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.