ചെന്തുരുത്തി ചാൽ നിറം മാറിയൊഴുകുന്നു
text_fieldsമാള: കൃഷ്ണൻകോട്ട പുഴയുടെ ഭാഗമായ ചെന്തുരുത്തി ചാലിൽ വെള്ളം നിറം മാറിയൊഴുകുന്നു. മലിനീകരണത്തെ തുടർന്നാണ് നിറംമാറ്റം വ്യാപിക്കുന്നതെന്നാണ് സൂചന. സമീപത്തെ വ്യവസായ സ്ഥാപനത്തിൽ നിന്ന് പുഴയിലേക്ക് വൻതോതിൽ രാസമാലിന്യങ്ങൾ തള്ളുന്നതായും ആക്ഷേപമുണ്ട്. മലിനീകരണം തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനെതിരെ ജനരോഷം ശക്തമാണ്.
മാള ചാലിൽ നിന്ന് ഉത്ഭവിച്ചുള്ള ചെന്തുരുത്തി ചാൽ ഏറ്റവും വലിയ മത്സ്യ കൃഷി ജലസ്രോതസ്സാണ്. പൊയ്യ പഞ്ചായത്ത് ഒന്നാം വാർഡിലാണ് വെള്ളം നിറം മാറി ഒഴുകുന്നത്. വെള്ളത്തില്‍ ഏതോ തരത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ അനുമാനിക്കുന്നത്. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പൊയ്യ ഗ്രാമപഞ്ചായത്തധികൃതർക്കും കലക്ടർക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പ് പരിശോധനക്കായി വെള്ളം ശേഖരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കടുത്ത കുടിവെള്ളക്ഷാമമാണ് മേഖലയിലുള്ളത്. ചാൽ മലിനമാവുന്നത് കുടിവെള്ള ലഭ്യതയെ ബാധിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.