പരിയാരത്ത് മാംസ വ്യാപാരശാലയിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
text_fieldsചാലക്കുടി: പരിയാരത്ത് മാംസ വ്യാപാരശാലയിലെ സംഘർഷത്തെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. വെട്ടിയ ആൾ ചാലക്കുടി പൊലീസിൽ കീഴടങ്ങി. കുരിശിങ്കൽ ടോമിക്ക് (47) മുഖത്ത് വെട്ടേറ്റു. ഇദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് അവശനിലയിലായ തോമസിനെ (70) ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം.
പരിയാരം മാർക്കറ്റിലെ മാംസ വ്യാപാരശാലകൾ നടത്തുന്ന ടോമിയും തോമസും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. തുടർന്ന് ചോദ്യം ചെയ്യാൻ ടോമി, തോമസിന്റെ കടയിലെത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. അതിനിടെയാണ് ടോമിക്ക് വെട്ടേറ്റത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.