സ്ഥാനാർഥിയെ പ്രഖ്യാപിക്കുംമുമ്പേ കോൺഗ്രസ് പ്രചാരണങ്ങൾക്ക് തുടക്കം
text_fieldsചാലക്കുടി: യു.ഡി.എഫിന്റെ സ്ഥാനാർഥി പട്ടികയുടെ പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണവുമായി ചാലക്കുടിയിലെ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. ബെന്നി ബെഹനാന് വേണ്ടി പലയിടത്തും ചുവരെഴുത്ത് ആരംഭിച്ചു.
നിലവിലുള്ള മുഴുവൻ എം.പിമാരെയും അതത് മണ്ഡലങ്ങളിൽത്തന്നെ മത്സരിപ്പിക്കാൻ നിശ്ചയിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബെന്നി ബെഹനാന്റെ പേരിൽ ചാലക്കുടിയിൽ വി.ആർ. പുരം, തച്ചുടപറമ്പ് പ്രദേശങ്ങളിൽ 83, 84, 85 ബൂത്തുകളുടെ നേതൃത്വത്തിൽ ചുവരെഴുത്ത് ആരംഭിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വാർഡ് കൗൺസിലറും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവുമായ ഷിബു വാലപ്പൻ, ബൂത്ത് പ്രസിഡന്റുമാരായ പി.വി. സനീഷ് കുമാർ, തോമാസ് പുല്ല്യാടൻ, ജോജു പുളിയാനി, യൂത്ത് കോൺഗ്രസ് നേതാവ് കെ.വി. റിൻറോസ് എന്നിവരാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.