കോവിഡ്: ചാലക്കുടിയിൽ ജാഗ്രത കടുപ്പിക്കുന്നു ; വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും
text_fieldsചാലക്കുടി: നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന് വ്യാപാര സ്ഥാപനങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിടും.
പെരിയച്ചിറ മുതൽ പുഴംപാലം വരെയുള്ള ഭാഗം, ബൈപ്പാസ് റോഡ്, ആനമല ജങ്ഷന്‍, മാർക്കറ്റ് റോഡ്, മാർക്കറ്റ്, മുനിസിപ്പൽ ജങ്ഷന്‍ മുതൽ നോർത്ത് ജങ്ഷന്‍ വരെയുള്ള ഭാഗം, സൗത്ത് ജങ്ഷന്‍ മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപങ്ങൾ രണ്ട് ദിവസം അടച്ചിടും. നഗരസഭ പരിധിയിൽ തെരുവോരക്കച്ചവടം ഏഴ് ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു.
ആർ.ആർ.ടി ഗ്രൂപ്പുകൾ വീടുകൾ തോറും കയറി ബോധവൽക്കരണം നടത്തും. അനാവശ്യമായി ആരും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ പാടില്ല. അനാവശ്യമായി റോഡിൽ ഇറങ്ങിയാൽ ദുരന്ത നിവാരണ ആക്ട് പ്രകാരം പൊലീസ് കേസ് എടുക്കും. വാഹനങ്ങളിൽ അനാവശ്യ യാത്രകൾക്ക് കനത്ത പിഴ ഇടക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാൽ, പത്രം, മരുന്ന്, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.