Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകോവിഡ് രോഗിയുടെ മരണം;...

കോവിഡ് രോഗിയുടെ മരണം; ആശുപത്രി അധികൃതർക്കെതിരെ കേസെടുക്കണമെന്ന്

text_fields
bookmark_border
കോവിഡ് രോഗിയുടെ മരണം; ആശുപത്രി അധികൃതർക്കെതിരെ കേസെടുക്കണമെന്ന്
cancel

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി. ആ​ഗ​സ്​​റ്റ്​ 27ന് ​നാ​രാ​യ​ണി​യ​മ്മ (87) ഓ​ക്സി​ജ​ൻ കി​ട്ടാ​തെ​യാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ ഡി.​എം.​ഒ​ക്കും ക​ല​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. സി​ലി​ണ്ട​റി​ൽ ഓ​ക്സി​ജ​ൻ ക​ഴി​ഞ്ഞ​ത് രോ​ഗി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ മാ​റ്റി വ​ച്ചി​ല്ലെ​ന്നും മ​രി​ച്ച​തി​ന് ശേ​ഷം അ​വ​രു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ല്ലെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

വൈ​കീ​ട്ട് 7.30ന് ​മ​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം മ​റ്റൊ​രാ​ൾ കൂ​ടി മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു​മി​ച്ച് മാ​റ്റാ​മെ​ന്നും പ​റ​ഞ്ഞ് 11നാ​ണ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​ത​ത്രേ. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യും സൂ​പ്ര​ണ്ടി​നെ​തി​രെ​യും കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി. ​ഫോ​ർ ചാ​ല​ക്കു​ടി​യു​ടെ കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ (പ്ര​സി.), അ​ല​ക്സ്‌ ജോ​ൺ (സെ​ക്ര.) എ​ന്നി​വ​ർ ചാ​ല​ക്കു​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid patientdeathChalakudy taluk hospital
News Summary - Death of covid patient; A case should be registered against the Chalakudy taluk hospital authorities
Next Story