ചാലക്കുടി നഗരസഭ ശ്മശാനത്തിൽ മൃതദേഹങ്ങളോട് അനാദരം
text_fieldsചാലക്കുടി: നഗരസഭ ശ്മശാനത്തിൽ മൃതദേഹങ്ങളോട് അനാദരം കാട്ടിയെന്നാരോപിച്ച് പ്രതിഷേധം. മൃതശരീരങ്ങൾ കത്തിച്ചതിന് ശേഷമുള്ള അവശിഷ്ടങ്ങൾ ശ്മശാന പരിസരത്ത് അശ്രദ്ധമായി ഇട്ടത് മഴയത്ത് നനഞ്ഞ് പരിസരത്ത് ഒഴുകിപ്പരക്കുകയായിരുന്നു. മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഭൗതികാവശിഷ്ടങ്ങൾ മരണാനന്തര കർമങ്ങൾക്ക് വേണ്ടി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാറുണ്ട്. എന്നാൽ, ഇതിൽ ചെറിയ അംശം മാത്രമേ ബന്ധുക്കൾ കൊണ്ടുപോകാറുള്ളൂ. ഇത്തരത്തിലുള്ള ഭൗതികാവശിഷ്ടങ്ങൾ ശ്മശാന വളപ്പിൽ കൂട്ടിയിട്ടത് അശ്രദ്ധയെത്തുടർന്ന് ചിതറിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇതിനെതിരെ എൽ.ഡി.എഫ് ചാലക്കുടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ടി.പി. ജോണി, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സി.പി.എം ചാലക്കുടി വെസ്റ്റ് ലോക്കൽ സെക്രട്ടറി എ.എം. ഗോപി, സൗത്ത് ലോക്കൽ സെക്രട്ടറി കെ.ഐ. അജിതൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.