ടാങ്ക് നിര്‍മാണം പൂർത്തിയായിട്ടും കുടിവെള്ള കണക്ഷൻ നൽകുന്നില്ല
text_fieldsചാലക്കുടി: പീലാർമുഴി കുന്നിൽ ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമാണം പൂർത്തിയായി ആറു മാസത്തിലധികമായിട്ടും പുതിയ കുടിവെള്ള കണക്ഷൻ നൽകുന്നില്ലെന്ന് ആക്ഷേപം. ഇപ്പോഴും പഴയ 5000 ലിറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കിൽ നിന്നാണ് വെള്ളം വിടുന്നത്.
പഴയ ടാങ്കിന്റെ സ്ഥാനത്ത് തന്നെയാണ് പുതിയ ടാങ്കും നിർമിച്ചിട്ടുള്ളത്. അതിരപ്പിള്ളി ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാവുമ്പോൾ ഈ ടാങ്കിലേക്ക് വെള്ളം എത്താവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ കണക്ഷന് അപേക്ഷിച്ചവർക്ക് എത്രയും വേഗം വെള്ളം ലഭിക്കാൻ നടപടി വേണമെന്ന് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം. ജോസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ചാലക്കുടി അസി. എക്സിക്യൂട്ടിവ് എൻജിനിയർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.