ചാലക്കുടിയിൽ ഹെലികോപ്ടറിൽ ആകാശ സവാരി ആരംഭിച്ചു
text_fieldsചാലക്കുടി: ടൂറിസം മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കാൻ ചാലക്കുടിയിൽ ഹെലികോപ്ടറിൽ ആകാശ സവാരി. ക്രെസന്‍റ് സ്കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്ന് ആദ്യത്തെ യാത്ര ടേക്ക് ഓഫ് ചെയ്തു. ഡൽഹിയിലെ ചിപ്സൺ ഏവിയേഷനുമായി ചേർന്നാണ് ഹെലികോപ്റ്റർ സവാരി ഒരുക്കിയത് .
ഏഴ് മിനിറ്റ്, 10 മിനിറ്റ്, 15 മിനിറ്റ്, 30 മിനിറ്റ് തുടങ്ങി വിവിധ സമയ പരിധിയിലുള്ള ഹെലികോപ്റ്റർ റൈഡുകളാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിക സ്നേഹതീരം ബീച്ച്, മുസിരിസ് ഫോർട്ട്, ചെറായി ബീച്ച് എന്നിവിടങ്ങളിലേക്ക് ഹെലികോപ്റ്റർ സവാരി ഒരുക്കിയിട്ടുണ്ട്.
ക്രസന്‍റ് സ്കൂൾ ചെയർമാൻ അബ്ദുറഹ്മാൻ, സിൽവർ സ്റ്റോം അമ്യൂസ്മെൻറ് പാർക്ക് മാനേജിങ് ഡയറക്ടർ എ.ഐ ഷാലിമാർ, സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി അംഗം സിറാജ്, അഷ്റഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിനായി 365 ദിവസവും ഒരു ഹെലികോപ്റ്റർ സിൽവർ സ്റ്റോം സജ്ജമാകുന്നുണ്ട്. ടുറിസം മേഖല, ആരോഗ്യ മേഖല, ബിസിനസ് യാത്രകൾ, എമർജൻസി സർവീസുകൾ, തീർത്ഥാടനങ്ങൾ, വിവാഹം, ഹണിമൂൺ ട്രിപ്പുകൾ, മറ്റു പരിപാടികൾ, ഫോട്ടോ -വീഡിയോ ഷൂട്ടുകൾക്കും എന്നിവക്കും ഹെലികോപ്റ്റർ ഉപയോഗപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.