മകളുടെ ചികിത്സക്ക് ലഭിച്ച തുകയിലെ മിച്ചം അനാഥക്കുട്ടികൾക്ക് ഫോൺ വാങ്ങാൻ നൽകി വീട്ടമ്മ
text_fieldsചാലക്കുടി: മകളുടെ ചികിത്സച്ചെലവിൽ മിച്ചം വന്ന തുക സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തെ സഹായിക്കാൻ വിട്ടുനൽകി വീട്ടമ്മ. മാതാപിതാക്കൾ മരിച്ച വീട്ടിലെ രണ്ടു കുട്ടികൾക്ക് ഫോൺ വാങ്ങാനാണ് പരിയാരം തൃപ്പാപ്പിള്ളിയിലെ ഗംഗ തുക നൽകിയത്.
ദിവസങ്ങൾക്കു മുമ്പ് മകളുടെ ശസ്ത്രക്രിയക്കായി ഇവർ ഫേസ്ബുക്കിലൂടെ സഹായാഭ്യർഥന നടത്തിയിരുന്നു. നിരവധി പേർ സഹായത്തിനെത്തിയതോടെ ശസ്ത്രക്രിയ വിജയകരമായി നടന്നു.
മിച്ചം വന്ന തുകയിൽനിന്നാണ് ഫോൺ വാങ്ങി നൽകിയത്. എഫ്.ബിയിൽ കുട്ടികൾക്ക് ഫോണിനായുള്ള സഹായാഭ്യർഥന കണ്ടതോടെ ഫോൺ വാങ്ങി നൽകാമെന്ന് അവർ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.