Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightനിക്ഷേപത്തട്ടിപ്പ്:...

നിക്ഷേപത്തട്ടിപ്പ്: ഫിനോമിനൽ ഗ്രൂപ് ചെയർമാനെ ചാലക്കുടിയിൽ എത്തിച്ചു

text_fields
bookmark_border
kerala police
cancel


ചാലക്കുടി: നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്​റ്റിലായ ഫിനോമിനൽ ഗ്രൂപ് ചെയർമാൻ നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ കേരള ക്രൈംബ്രാഞ്ച് ചാലക്കുടിയിൽ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവി​െൻറ നേതൃത്വത്തിൽ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉത്തരപ്രദേശിലെ ക്രൈംബ്രാഞ്ചി​െൻറ കസ്​റ്റഡിയിൽനിന്ന് അന്വേഷണത്തിനായി ഇയാളെ കേരളത്തിലെത്തിക്കാൻ ഒരു മാസമായി കേരള ക്രൈംബ്രാഞ്ച് ശ്രമിച്ചുവരുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക്​ 2.30ഓടെ ചാലക്കുടി കോടതിയിൽ എത്തിച്ചെങ്കിലും ഒരു കഞ്ചാവ് കേസി​െൻറ വിചാരണ നടക്കുന്നതിനാൽ നാല് മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. കോടതി നടപടികൾ പൂർത്തിയാക്കി 6.45ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക്​ കൊണ്ടുപോയി. കേസി​െൻറ തെളിവെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം കേരള ക്രൈംബ്രാഞ്ചി​െൻറ കസ്​റ്റഡിയിൽ സിങ് ഉണ്ടാകും.

ഫിനോമിനൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 132 കേസാണുള്ളത്. ഇതിൽ 68 കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവാണ്. നക്ഷത്ര ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ച്​ ആഗസ്​റ്റ് 26നാണ്​ എൻ.കെ. സിങ്ങിനെ അറസ്​റ്റ് ചെയ്തത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Investment fraudPhenomenal group
News Summary - Investment fraud: Phenomenal group chairman brought to Chalakudy
Next Story