11കാരെൻറ ക്രൈം ത്രില്ലർ ആമേസാണിൽ ബെസ്റ്റ് സെല്ലർ
text_fieldsചാലക്കുടി: അഞ്ചാം ക്ലാസ് വിദ്യാർഥി ജോഷ്വാ ബിജോയിയുടെ ക്രൈം ത്രില്ലർ ബെസ്റ്റ് സെല്ലറായതിൽ ത്രില്ലടിച്ച് കാടുകുറ്റിക്കാർ. കാടുകുറ്റി പഞ്ചായത്തിലെ വൈന്തല സ്വദേശിയായ കണിച്ചായി സുമയുടെയും ബിജോയിയുടെയും മകനായ ജോഷ്വാ എഴുതിയ 'മർഡർ അറ്റ് ദ ലീക്കി ബാരൽ' എന്ന ക്രൈം നോവലാണ് ആമസോൺ കിൻഡിൽ ഇ- ബുക്സ് വിഭാഗത്തിൽ പ്രസിദ്ധീകരണ ദിവസംതന്നെ ബെസ്റ്റ് സെല്ലറായി മാറിയത്.
11കാരനായ ജോഷ്വാ മാതാപിതാക്കൾക്കൊപ്പം പുണെയിലാണ്. അമ്മ അധ്യാപികയും പിതാവ് ഫ്രീലാൻസ് ജേണലിസ്റ്റുമാണ്.
നാട്ടിലെത്തിയ ജോഷ്വാക്ക് കാടുകുറ്റി ഗ്രാമപഞ്ചായത്ത്, ജില്ല ലൈബ്രറി കൗൺസിൽ, കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാല എന്നിവർ ചേർന്ന് സംയുക്ത സ്വീകരണം നൽകി. ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് കെ.എൻ. ഭരതൻ, പനമ്പിള്ളി സ്മാരക വായനശാല സെക്രട്ടറി സി.കെ. മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അയ്യപ്പൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജൻ തുടങ്ങിയവർ സംസാരിച്ചു.
അന്നനാട് ഗ്രാമീണ വായനശാലയും നോവലിസ്റ്റ് ജോഷ്വാ ബിജോയിയെ അനുമോദിച്ചു. ചടങ്ങിൽ വായനശാല പ്രസിഡൻറ് എം.എൻ. ദിലീപ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഗിരിജ ഉണ്ണി ഉപഹാരം കൈമാറി.
കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻറും വായനശാല ഭരണ സമിതി അംഗവുമായ പി.സി. അയ്യപ്പൻ, ഗ്രാമപഞ്ചായത്ത് അംഗം ജാക്സൺ വർഗീസ്, കാടുകുറ്റി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ ജിനേഷ് അബ്രഹാം, ഗ്രന്ഥശാല പ്രവർത്തകരായ അരുൺ രാജ്, പി.സി. ശ്രീകുമാർ കുട്ടിയുടെ രക്ഷിതാക്കളായ ബിജോയി, സുമ സണ്ണി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.