കേരളത്തിന്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വഹിച്ച പങ്ക് നിസ്തുലം -ഗവർണർ
text_fieldsചാലക്കുടി: കേരളത്തിന്റെ വികസനത്തിന് ഉമ്മൻ ചാണ്ടി വഹിച്ച പങ്ക് നിസ്തുലമാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ചാലക്കുടി മണ്ഡലത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ചിറക്’ പദ്ധതിയിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സ്വരൂപിച്ച ‘ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ സ്കോളർഷിപ്’ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം ജനക്കൂട്ടത്തിനൊപ്പം നിന്നുവെന്നും ഗവർണർ പറഞ്ഞു. എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബെന്നി ബെഹന്നാൻ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, മറിയാമ്മ ഉമ്മൻ, സേക്രട്ട് ഹാർട്ട് കോളജ് പ്രിൻസിപ്പൽ ഡോ. റീന ഇട്ട്യച്ചൻ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
25 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്തത്. നിയോജക മണ്ഡലം പരിധിയിലെ 500 വിദ്യാർഥികളെയാണ് സ്കോളർഷിപ്പിന് തെരഞ്ഞെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.