420 കോടിയുടെ പദ്ധതികൾ -ബി.ഡി. ദേവസി
text_fieldsചാലക്കുടിയിൽ നടക്കുന്നത് 420 കോടിയിൽപരം രൂപയുടെ കിഫ്ബി പദ്ധതികൾ. ഇതിൽ പലതും നിർമാണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന 70 കോടി രൂപ ചെലവിൽ ലൈൻ വലിച്ച് ചാലക്കുടി കെ.എസ്.ഇ.ബി പവർ സ്റ്റേഷനെ 110 കെ.വിയിൽനിന്ന് 220 കെ.വിയിലേക്ക് ഉയർത്തുന്ന പ്രവൃത്തിയാണ് മണ്ഡലത്തിലെ പ്രധാന പദ്ധതി. 80 കോടിയിൽപരം രൂപ ചെലവിൽ മലയോര ഹൈവേയുടെ നിർമാണം സ്ഥലമെടുപ്പ് ഘട്ടത്തിലാണ്.
27.96 കോടി രൂപയിൽ ചാലക്കുടി-ആനമല റോഡ് നവീകരണം പുരോഗമിക്കുകയാണ്. പൂവ്വത്തിങ്കൽ-വേളൂക്കര റോഡ് (43.04 കോടി), ചാലക്കുടി-മോതിരക്കണ്ണി റോഡ് (30.56 കോടി) നവീകരണം എന്നിവ നടന്നുകൊണ്ടിരിക്കുന്നു. 31.23 കോടി രൂപ ചെലവിൽ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിെൻറ നവീകരണ നിർമാണോദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.
ചാലക്കുടിയുടെ കായിക സംസ്കാരത്തെ പുതിയ ഉണർവിലേക്ക് നയിക്കുന്ന നഗരസഭ ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലാണ്. 9.57 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അതിവേഗം നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
58.61 കോടി രൂപ ചെലവിൽ കോടശ്ശേരി-പരിയാരം-അതിരപ്പിള്ളി കുടിവെള്ള പദ്ധതിക്ക് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ചിറങ്ങര ആർ.ഒ.ബി (21.08 കോടി)യുടെ നിർമാണവും കിഫ്ബി വഴിയാണ്. ഏഴുകോടിയോളം രൂപക്ക് ചാലക്കുടി ഗവ. ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തി ടെൻഡർ നടപടിയായി. 10 കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.