ചാലക്കുടി സൗത്ത് ജങ്ഷനിൽ നിർത്താതെ കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsചാലക്കുടി: കെ.എസ്.ആർ.ടി.സിയുടെ മൾട്ടിആക്സിൽ ബസുകളും സൂപ്പർഫാസ്റ്റ് എക്സ്പ്രസുകളും ഷിഫ്റ്റ് ഡീലക്സ് ബസുകളും ചാലക്കുടി സൗത്ത് ജങ്ഷനിലെ സ്റ്റോപ്പിൽ നിർത്താതെ പോകുന്നതായി പരാതി. സൗത്ത് ജങ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
നിലവിൽ രാത്രികാല ദീർഘ ദൂര എൽ.എസ്.ടു ബസുകൾ സൗത്ത് മേൽപ്പാലത്തിന് താഴെയുള്ള സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാതെ മേൽപ്പാലത്തിനു മുകളിലൂടെ അനധികൃതമായി പോകുകയാണ്. യാത്രക്കാരെ ഇവർ മേൽ പാലത്തിന്റെ ഇരുഭാഗത്തും അപകടകരമായി ഇറക്കിവിടുന്ന പ്രവണതയും ഉണ്ട്.
തൃശൂർ ഭാഗത്തുവരുന്ന ബസുകൾ ചാലക്കുടി നിർമല ബസ് സ്റ്റോപ്പിലാണ് നിർത്തേണ്ടത്. എറണാകുളം ഭാഗത്തുനിന്ന് വരുന്നവ ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുമ്പിലും നിർത്തണമെന്നാണ് കെ.എസ്.ആർ.ടി.സി നിർദേശം. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല.
അതിരപ്പിള്ളി, മലക്കപ്പാറ ടൂറിസ്റ്റ് മേഖലകൾ ഉൾപ്പെടുന്ന ചാലക്കുടിയിൽ മൾട്ടി ആക്സിൽ ബസുകൾക്കും ഷിഫ്റ്റ് ഡീലക്സ് ബസുകൾക്കും സൂപ്പർ ഡീലക്സ് എക്സ്പ്രസ് ബസുകൾക്കും ചാലക്കുടി മേൽപ്പാലത്തിനു താഴെ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിവേദനം നൽകി. പ്രസിഡന്റ് പോൾ പാറയിലും സെക്രട്ടറി പി.ഡി. ദിനേശും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.