ആഫ്രിക്കൻ ഒച്ചുകളോട് പോരാടി സിസിലിയുടെ ജീവിതം
text_fieldsചാലക്കുടി: വീട്ടുപരിസരത്തും സമീപത്തെ റോഡിലും ഇടംപിടിച്ച ആഫ്രിക്കൻ ഒച്ചുകളോടുള്ള പോരാട്ടത്തിലാണ് സിസിലി. ഓരോ ദിവസവും രാവിലെ മുതൽ ഒച്ചുകളെ ഉപ്പിട്ട് നശിപ്പിക്കേണ്ട ഗതികേടിലാണിവർ. ഇവയുടെ ശല്യം കൂടിവരുന്നതിനാൽ ഫലപ്രദമായ മാർഗം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. പല കാർഷിക വിദഗ്ധരും പരിശോധന നടത്തി പരിഹാരമാർഗങ്ങൾ നിർദേശിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല.
പൂലാനി കൊമ്പൻപാറ തടയണയുടെ സമീപമാണ് കാലത്തായി വടക്കേടത്ത് സിസിലിയും മകനും താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന ഏക കുടുംബവും ഇവരുടേതാണ്. തടയണയിലേക്കുള്ള റോഡിെൻറ ഒരുവശം ബിയർ കമ്പനിയുടേതാണ്. അതിൽ നിറയെ ഒച്ചുകളാണ്. പറമ്പിലെ വാഴയിലും മരത്തിലും ഇവ പറ്റിപ്പിടിച്ചിരിക്കുകയാണ്.
പൂലാനി കൊമ്പൻപാറ തടയണ ഭാഗത്താണ് ആദ്യമായി ആഫ്രിക്കൻ ഒച്ചുകളെ കാണുന്നത്. ഇപ്പോൾ പൂലാനിയിലാകെ ഇവയുടെ ശല്യം വ്യാപിച്ചിരിക്കുകയാണ്. ഇവയുടെ ശല്യത്തിൽനിന്നുള്ള മോചനം എന്നുണ്ടാവുമെന്നറിയില്ലെങ്കിലും ഇവയെ നശിപ്പിക്കൽ സിസിലിക്ക് ദിനചര്യയുടെ ഭാഗമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.