വനപാലകരെ വട്ടംകറക്കി കുരങ്ങിെൻറ ചുറ്റിക്കറക്കം
text_fieldsചാലക്കുടി: വഴിതെറ്റി അലയുന്ന ഹനുമാൻ കുരങ്ങ് വനപാലകർക്ക് വിനയായി. ചാലക്കുടി െറയിൽവേ സ്റ്റേഷൻ റോഡിൽ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം മദിരാശി മരത്തിലാണ് ചൊവ്വാഴ്ച കുരങ്ങിനെ കണ്ടത്.
രാവിലെ ഇത് ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് മുകളിലും സ്റ്റെയർകേസിലും കയറി ഇരുപ്പുറപ്പിച്ചതോടെയാണ് ആളുകൾ ഇതിനെ ശ്രദ്ധിക്കുന്നത്.
ജനം കൂടിയപ്പോൾ കുരങ്ങ് മദിരാശി മരത്തിനു മുകളിലേക്ക് സുരക്ഷിതത്വം തേടി പോവുകയായിരുന്നു. വിവരമറിഞ്ഞ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി. എന്നാൽ, കുരങ്ങിനെ പിടികൂടാൻ കഴിഞ്ഞില്ല.
കുറച്ചുദിവസമായി നഗരത്തിലും നാട്ടിൻപുറത്തുമായി കറങ്ങി നടക്കുകയാണിത്. രാത്രിയിലാണ് കൂടുതൽ ദൂരം സഞ്ചരിക്കുന്നത്. തിങ്കളാഴ്ച പരിയാരം വില്ലേജ് ഓഫിസ് കെട്ടിടത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരിയാരം റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
നാട്ടിൽ കറങ്ങി നടക്കുന്ന കുരങ്ങിനെ സുരക്ഷിതമായി കാട്ടിൽ വിടാൻ വനപാലകരും ഇതിനു പിന്നാലെ കറക്കത്തിലാണ്. അതിരപ്പിള്ളി വനമേഖലയിൽ അപൂർവ ഇനമായ ഹനുമാൻ കുരങ്ങൻമാർ കുറവാണ്. മറ്റെവിടെ നിന്നോ വന്നതാവണം. കഴിഞ്ഞ വർഷം തുമ്പൂർമുഴി ഉദ്യാനത്തിൽ ഹനുമാൻ കുരങ്ങ് എത്തിയിരുന്നു. വലുപ്പം കൂടുതലും വെളുത്ത താടിയും കറുത്ത മുഖവുമുള്ള ഹനുമാൻ കുരങ്ങൻ സാധാരണ കുരങ്ങൻമാരുമായി കൂട്ടാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.