മലയോര ഹൈവേ; ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ
text_fieldsചാലക്കുടി: നിർദിഷ്ട മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലെ ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ. കേരളത്തിലാദ്യമായാണ് കിഫ്ബി നിർമിതികൾക്കുള്ള നഷ്ടപരിഹാരത്തുക നൽകി ഭൂമി ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിർമിതികൾ നഷ്ടപ്പെടുന്നവർക്കായി വിതരണം ചെയ്യാൻ അനുവദിച്ച തുക ഇതിനോടകം കിഫ്ബി കെ.ആർ.എഫ്.ബിക്ക് കൈമാറിയതായും തുകക്ക് അർഹരായവരുടെ ബന്ധപ്പെട്ട രേഖകളുടെ പരിശോധന നടപടി പൂർത്തിയാകുന്നതോടെ തുക വിതരണം ആരംഭിക്കുമെന്നും സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. നഷ്ടപരിഹാര തുക വിതരണവുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും തുക വിതരണ നടപടികൾക്കെതിരെ നടക്കുന്ന കുപ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും ബന്ധപ്പെട്ട നടപടി ഉടൻ പൂർത്തിയാക്കി തുക വിതരണം ചെയ്യാൻ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ കൂട്ടിച്ചേർത്തു.
ജനപ്രതിനിധികൾ, വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പുരോഗമിക്കുന്ന രേഖ പരിശോധന നടപടികളും അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.