ബൈക്കിലെത്തി മാല മോഷണം: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsചാലക്കുടി: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 17 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കരുവാപ്പടി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജും സംഘവുമാണ് പിടികൂടിയത്. 2006 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
രണ്ട് ബൈക്കിൽ എത്തിയ സനോജും സംഘവും ക്ഷീര കർഷക സൊസൈറ്റിയിലെ ജോലിക്കാരിയെ സ്ഥലം അന്വേഷിക്കാനെന്ന ഭാവേന സമീപിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ സനോജ് വിവിധ ഇടങ്ങളിൽ മാറി താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിനിടയിലാണ് സനോജ് കുടുങ്ങിയത്. വെള്ളിക്കുളങ്ങര സബ് ഇൻസ്പെക്ടർ ജെ. ജെയ്സൻ, പി.ആർ. ഡേവിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവർ പൊലീസ് ടീമിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.