ചാലക്കുടി റെയിൽവേ മേൽപാലത്തിന് ഇനി പുതുവെളിച്ചം
text_fieldsചാലക്കുടി: റെയിൽവേ മേൽപാലത്തിന് മുകളിൽ പുതിയ വിളക്കുകൾ സ്ഥാപിച്ചു. ചാലക്കുടി നഗരസഭ സ്വകാര്യ കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന വഴിയോര സൗന്ദര്യവത്കരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാലക്കുടി-മാള റോഡിലെ റെയിൽവേ ഫ്ലൈ ഓവറിൽ 122 പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്.
സ്വകാര്യ കമ്പനിയാണ് അവരുടെ പൂർണ ചെലവിൽ പോസ്റ്റുകൾ സ്ഥാപിച്ച് വിളക്കുകൾ സ്ഥാപിച്ചത്. ഏഴ് വർഷത്തേക്ക് ഇതിന്റെ മെയിന്റനൻസും ഇവർ നടത്തും. വൈദ്യുതി ചാർജും കമ്പനി അടക്കും. കൂടാതെ അഞ്ച് ലക്ഷം നഗരസഭയിൽ വിവിധ ഘട്ടങ്ങളിലായി ഫീസും നൽകും.
പരസ്യം സ്ഥാപിക്കാൻ നഗരസഭ കൃത്യമായ അളവും നിബന്ധനകളും നിർദേശിച്ചിട്ടുണ്ട്. 122 പോസ്റ്റുകളിൽ 22 വാട്സ് എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. അടുത്തദിവസം മുതൽ വിളക്ക് തെളിയിക്കും. വിളക്കുകൾക്ക് നഗരസഭ പ്രത്യേകം എടുത്ത കണക്ഷനിൽ നിന്നായിരിക്കും വൈദ്യുതി ഉപയോഗിക്കുക. റെയിൽവേ ഓവർ ബ്രിഡ്ജിന് പുറമെ വെട്ട് കടവ് പാലം, കോട്ടാറ്റ് പറയൻ തോട് പാലം എന്നിവിടങ്ങളിലും പദ്ധതി പ്രകാരം കമ്പനി വിളക്കുകൾ സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.