അതിരപ്പിള്ളി ചാര്‍പ്പ തെളിഞ്ഞു; സൗമ്യഭാവത്തിൽ ഒഴുകുകയാണ്
text_fieldsഅതിരപ്പിള്ളി: കഴിഞ്ഞ കുറച്ചു ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലെ വഴിയോര വെള്ളച്ചാട്ടമായ ചാര്‍പ്പ തെളിഞ്ഞുവെങ്കിലും സൗന്ദര്യം ആസ്വദിക്കാന്‍ ആരുമില്ല. കോവിഡ് കാലമായതിനാല്‍ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണം ചാര്‍പ്പയെയും ബാധിച്ചിരിക്കുകയാണ്.
മഴക്കാലം ആരംഭിച്ചതോടെ തന്നെ നേര്‍ത്ത രീതിയില്‍ ചാര്‍പ്പ പ്രത്യക്ഷപ്പെട്ടിരുന്നു. ആഗസ്റ്റില്‍ അല്‍പം രൗദ്രഭാവത്തിലായിരുന്നു. രൗദ്രത കൈവെടിഞ്ഞ് ഇപ്പോള്‍ സൗമ്യതയിലാണ്. വേനല്‍ക്കാലമാകുമ്പോഴേക്കും ഇത് വറ്റിപ്പോകും. ചാലക്കുടിപ്പുഴയിലെ വെള്ളത്തിെൻറ ലഭ്യതയനുസരിച്ച് അതിരപ്പിള്ളിയും വാഴച്ചാലും ഏറിയും കുറഞ്ഞും എക്കാലത്തും കാണാന്‍ സാധിക്കും.
എന്നാല്‍ ചാര്‍പ്പ അപൂർവ ദൃശ്യചാരുതയാണെന്നതിനാല്‍ ഇത് ആസ്വദിക്കാന്‍ കിട്ടുന്ന അവസരം ഫോട്ടോയും സെല്‍ഫികളുമെടുത്ത് മുതലാക്കുക സഞ്ചാരികളുടെ സന്തോഷമായിരുന്നു. അതിരപ്പിള്ളി മേഖലയിലെ ഏറ്റവും അപകടരഹിതമായ വെള്ളച്ചാട്ടമായതിനാല്‍ സൗജന്യമായി വളരെ അടുത്തുനിന്ന് കാണാമെന്ന സൗകര്യവുമുണ്ട്. വനാന്തരത്തില്‍നിന്ന് ഉത്ഭവിച്ച് റോഡ് മുറിച്ചുകടന്ന് ചാലക്കുടിപ്പുഴയില്‍ ലയിക്കുന്ന ചെറിയൊരു നീര്‍ച്ചാലാണ് ചാര്‍പ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.