മേലൂരിൽ ഭൂമിക്കടിയിൽനിന്ന് ശബ്ദം, പുക
text_fieldsചാലക്കുടി: മേലൂരിൽ ഭൂമിക്കടിയിൽനിന്ന് ഉയരുന്ന ശബ്ദം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഭൂമി വിണ്ടുപൊളിയുകയും അതിനുള്ളിൽനിന്ന് പുക ഉയരുകയും ചെയ്തു. ഭൂചലനത്തിെൻറ സാധ്യതയാണെന്നാണ് സൂചന. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എന്നാൽ, ഭൂമിക്കടിയിൽനിന്ന് പുക ഉയർന്നതിനാൽ ഭയപ്പെടേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം.
മേലൂർ ഒന്നാം വാർഡിലെ വെട്ടുകടവ് മേഖലയിൽ ഡിവൈൻ ധ്യാന കേന്ദ്രത്തിെൻറ പറമ്പിൽനിന്നാണ് ശബ്ദം ഉയർന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫിസർ സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള ജനപ്രതിനിധികളും എത്തി. അപ്പോഴും ശബ്ദം ഉയരുന്നുണ്ടായിരുന്നു.
ഇതേ തുടർന്ന് ജിയോളജി വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വൈകീട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് പ്രത്യേക കരുതൽ നിർദേശം നൽകി. കിണറുകളിലെയും മറ്റും ജലത്തിന് മാറ്റം സംഭവിക്കുന്നുവെങ്കിൽ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.