വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷം ഇടതുപക്ഷം ഇല്ലാതാക്കി -ബെന്നി ബഹനാൻ എം.പി
text_fieldsചാലക്കുടി: കേരളത്തിലെ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും സമാധാനാന്തരീക്ഷം ഇടതുപക്ഷം ഇല്ലാതാക്കിയെന്ന് ബെന്നി ബഹനാൻ എം.പി ആരോപിച്ചു. ശമ്പളവും പെൻഷനും കൊടുക്കാൻ വരെ പണം ഇല്ലാത്ത രീതിയിൽ സർക്കാർ ഖജനാവ് കാലിയായതിന് പ്രധാന കാരണം സർക്കാർ ധൂർത്താണ് എന്നും എം.പി പറഞ്ഞു.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും എം.വി. ഡാനിയൽ മാസ്റ്റർ അധ്യാപക അവാർഡ് വിതരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീൺ എം. കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ മുഖ്യാതിഥിയായിരുന്നു. എം.വി. ഡാനിയൽ മാസ്റ്റർ അനുസ്മരണ പ്രഭാഷണം പി.കെ. ജോർജ്ജ് നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്ജ്, എക്സിക്യൂട്ടീവ് അംഗം എം.ജെ. ഷാജി, തൃശൂർ റവന്യൂ ജില്ല പ്രസിഡന്റ് പി.കെ. ജയപ്രകാശ്, എം.ആർ. ആംസൺ, സി. നിധിൻ ടോണി, ആന്റോ പി. തട്ടിൽ, സി.ജെ. ദാമു, സുരേഷ് കുമാർ, എൻ.പി. രജനി, ബി. ബിജു, വിൽസൻ മാമ്പിള്ളി, പി.എസ്. ഉണ്ണികൃഷ്ണൻ, പി.യു. രാഹുൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.