ചാലക്കുടി നഗരസഭ പൊതുമരാമത്ത് വിഭാഗം ജനങ്ങളെ ദുരിതത്തിലാക്കുന്നു
text_fieldsചാലക്കുടി: നഗരസഭ പൊതുമരാമത്ത് വിഭാഗത്തിലെ പ്രവര്‍ത്തനം മൂലം ജനം ദുരിതത്തിലായെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് പറഞ്ഞു. വീട് നിര്‍മാണത്തിനായി പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് നാലുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് പെര്‍മിറ്റ് നല്‍കാതെ സാധാരണക്കാരായ ജനത്തെ വലക്കുകയാണ്.
നഗരസഭ ചെയര്‍മാനോട് പരാതി പറയുമ്പോള്‍ ഞാന്‍ പറഞ്ഞാല്‍ ആരും അനുസരിക്കുന്നില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും സുരേഷ് പറഞ്ഞു. പൊതുമരാമത്ത് വിഭാഗത്തിന്റെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നഗരസഭയിലെ കരാറുകാര്‍ക്ക് അവര്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ അളവെടുത്ത് ബില്‍ തയാറാക്കി അയക്കാന്‍ പോലും തയാറാകാത്തതിനാല്‍ കരാറുകാര്‍ക്ക് പണം ലഭിക്കുന്നില്ല.
അതുമൂലം ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പണികള്‍ പോലും ചെയ്യാന്‍ പോലും കരാറുകാര്‍ തയാറാകുന്നില്ല. തങ്ങളുടെ ജോലി കൃത്യമായി ചെയ്യാതെ വീഴ്ച മറക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുന്നില്ല എന്ന മറുപടി പറഞ്ഞ് നടക്കുന്ന ഭരണകര്‍ത്താക്കളുടെ നിലപാടുകള്‍ക്കെതിരെയും കൂടിയാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രക്ഷോഭ സമരങ്ങള്ക്കൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.