Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightസെ​പ്റ്റം​ബ​റി​ൽ...

സെ​പ്റ്റം​ബ​റി​ൽ അ​ധി​ക മ​ഴ ല​ഭി​ച്ചി​ട്ടും തു​റ​ക്കാ​നാ​വാ​തെ ഷോ​ള​യാ​ർ ഡാം

text_fields
bookmark_border
sholayar dam
cancel
camera_alt

കൂ​ട​പ്പു​ഴ ത​ട​യ​ണ ഭാ​ഗ​ത്തെ ചാ​ല​ക്കു​ടി​പ്പു​ഴയുടെ ദൃശ്യം

ചാ​ല​ക്കു​ടി: സെ​പ്റ്റം​ബ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചി​ട്ടും അ​പ്പ​ർ ഷോ​ള​യാ​റി​ൽ​നി​ന്ന് ജ​ല​മെ​ത്തി​യി​ട്ടും കേ​ര​ള ഷോ​ള​യാ​ർ ഡാം ​തു​റ​ന്നി​ല്ല. മ​ഴ​യെ തു​ട​ർ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ൽ​നി​ന്നും കേ​ര​ള ഷോ​ള​യാ​ർ ഡാ​മി​ൽ​നി​ന്നും ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് പ്ര​തീ​ക്ഷി​ച്ച ജ​ലം ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല.

സെ​പ്റ്റം​ബ​റി​ൽ കാ​ല​വ​ർ​ഷം സം​സ്ഥാ​ന​ത്ത് കാ​ര്യ​മാ​യ രീ​തി​യി​ൽ ല​ഭി​ച്ചെ​ങ്കി​ലും ചാ​ല​ക്കു​ടി ന​ദീ​ത​ട​ത്തി​ൽ കു​റ​വാ​യി​രു​ന്നു. മ​ഴ പെ​യ്തി​ട്ടും ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് കൂ​ടു​ത​ൽ സ​മ​യ​വും അ​ര മീ​റ്റ​റി​നും ഒ​രു മീ​റ്റ​റി​നും ഇ​ട​യി​ലാ​യി​രു​ന്നു. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ പെ​യ്ത വെ​ള്ളം മാ​ത്ര​മേ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ​ത്തി​യി​ട്ടു​ള്ളൂ. ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ത്തെ മ​ഴ​വെ​ള്ളം കാ​ര്യ​മാ​യി പു​ഴ​യി​ലേ​ക്കെ​ത്താ​തെ ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണ ശേ​ഷി​യെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വേ​ണം ക​രു​താ​ൻ.

വ​ന​മേ​ഖ​ല​യി​ലെ മ​ഴ​വെ​ള്ളം ഡാ​മു​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ല​ക്കു​ടി പു​ഴ​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ജ​ല​നി​ര​പ്പ് 1.75 മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കെ.​എ​സ്.​ഇ.​ബി.​എ​ല്ലി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പൊ​തു​വേ മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ൽ ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച വെ​ള്ളം പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ 49.9 ശ​ത​മാ​ന​ത്തോ​ളം കു​റ​വാ​യി​രു​ന്നു. ജൂ​ണി​ൽ 71.3 ശ​ത​മാ​ന​വും ജൂ​ലൈ​യി​ൽ 16.4 ശ​ത​മാ​ന​വും ആ​ഗ​സ്റ്റി​ൽ 83.6 ശ​ത​മാ​ന​വും സെ​പ്റ്റം​ബ​റി​ൽ 21.2 ശ​ത​മാ​ന​വും കു​റ​വാ​യി​രു​ന്നു.

ഇ​തി​ന്റെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ് ഷോ​ള​യാ​ർ, പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മു​ക​ളി​ലെ ജ​ല​ശേ​ഖ​ര​ണ​ത്തി​ലും പ്ര​ക​ട​മാ​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​മാ​സ​ങ്ങ​ളി​ൽ പ​ല​വ​ട്ടം തു​റ​ക്കാ​റു​ള്ള​താ​ണ് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം. ​ഷോ​ള​യാ​ർ ഡാം ​എ​ല്ലാ സീ​സ​ണി​ലും തു​റ​ക്കാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sholayar damThrissur news
News Summary - Sholayar Dam could not be opened despite heavy rains in September
Next Story